പണിക്കര്‍

Saturday, May 20, 2006

അതി വേഗം, ബഹുദൂരം!!

അവന് വീടു നിറയെ കുട്ടികള്‍ വേണം.
അതും പെണ്‍കുട്ടികള്‍.
പല വര്‍ണ്ണങ്ങളില്‍ അവര്‍ വീടുമുഴുവന്‍ പറന്നുനടക്കണം.
അവള്‍ക്കു പക്ഷെ ആണ്‍കുട്ടികളെയാണിഷ്ടം.
കുട്ടികളുടെ പേരും പറഞ്ഞ് വെള്ളിയാഴ്ചയും അവര്‍ പിണങ്ങി.
ജീവിതകാലം മുഴുവന്‍ വയറും ചുമന്നു നടക്കാന്‍ അവള്‍ക്കു വയ്യത്രെ.
ആണായാലും പെണ്ണായാലും ഏറിയാല്‍ മൂന്ന്.
അവനത് ഇഷ്ടായില്ല.
പിണങ്ങിപ്പോയി.
ശനിയും ഞായറും കഴിഞ്ഞു.
ഇതു വരെ വിളിച്ചിട്ടില്ല.
അവള്‍ക്കും വാശിയായി.
നാളെ ഒരുമിച്ചു ജീവിക്കണ്ടവര്‍ ഇപ്പോഴേ ഇങ്ങനെയായാല്‍.
അമ്മ മുടിപിന്നിയിടുമ്പോഴും.
ടൈ കെട്ടിക്കുമ്പോഴും അവള്‍ അതു തന്നെയാലോചിക്കുകയായിരുന്നു.
അമ്മയ്ക്ക് ഉമ്മ കൊടുത്ത് സ്കൂള്‍ ബസില്‍ ഓടിക്കയറിയപ്പൊള്‍ അവള്‍ കണ്ടു,
മുന്നിലെ സീറ്റിലിരിപ്പുണ്ട്.
വെറുതെയല്ല പല്ലു മുഴുവന്‍ പുഴുതിന്നു പോയത്.
പുഴുപ്പല്ലന്‍!
അവള്‍ അവനെ ശ്രദ്ധിക്കാതെ ബാക്ക് സീറ്റില്‍ പോയിരുന്നു.

Wednesday, May 17, 2006

അതുല്യ അങ്ങിനെ പറയരുതായിരുന്നു.

അതുല്യ അങ്ങിനെ പറയരുതായിരുന്നു.
ഇനി അതുല്യ അങ്ങിനെ പറഞ്ഞാല്‍ തന്നെയും സൂ അത് ഏറ്റുപിടിക്കേണ്ട കാര്യമെന്താ.
പിള്ളേരല്ലേ പിണ്ണാക്കല്ലേ തിന്നോണ്ടു പോയ്ക്കോട്ടേന്നു വിചാരിച്ചാല്‍ പോരായിരുന്നോ തുളസിക്ക്.
തുളസി അപ്പോള്‍ പടിയടച്ചു പിണ്ഡം വയ്ക്കാന്‍ നിന്നു.
എല്ലാം തീര്‍ന്നൂന്ന് കരുതിയിരുന്നപ്പോള്‍ ദേ വരുന്നു അരയടിച്ചിട്ട് അരവിന്ദന്‍.
എന്നാല്‍ വന്നു പറയാനുള്ളത് പറഞ്ഞിട്ട് വാളും വച്ച് അവിടെയെങ്ങാനും കിടന്നാല്‍ പോരെ അരവിന്ദന്.
ഉംക്കും പോയി സൂന്‍റെ ഉമ്മറത്തേയ്ക്ക്.
ആരെങ്കിലും വഴീക്കുടെ എന്തെങ്കിലും മിണ്ടിക്കൊണ്ടുപോയാല്‍ 'ആ പറഞ്ഞത് എന്നെപ്പറ്റിയാണ്, ആ പറഞ്ഞത് എന്നെപ്പറ്റിത്തന്നെയാണ്, ആ പറഞ്ഞത് എന്നെപ്പറ്റി മാത്രമാണ്' എന്നും പറഞ്ഞ് സൂ ചൂലെടുക്കും.
അപ്പോഴാണ് ഒരാള്‍ ഉമ്മറത്തുവന്ന് വാതിലു ചവിട്ടിപ്പൊളിക്കുന്നത്. സൂ വെറുതെയിരിക്ക്വോ? ചൂലല്ല ഒലയ്ക്ക തന്നെയെടുത്തു. അരവിന്ദന്‍ വിട്വോ. അരവിന്ദന്‍ മുഴുവിന്ദനായി. റഫറിയായി വന്ന ഗന്ധര്‍വ്വനും കിട്റ്റി സൂന്‍റെ കയ്യീന്നൊരു കൊട്ട്. പടവെട്ടി പണ്ടാരടങ്ങി രണ്ടുപേരും തളര്‍ന്നൂന്ന് തോന്നിയപ്പോള്‍ നാരദര്‍ രംഗപ്രവേശം ചെയ്തു. അതുല്യ ഓരോരുത്തര്‍ക്കിട്ട് പതുക്കെ ഒന്നു ഞോണ്ടി നോക്കി. ഗന്ധര്‍വ്വന് കൊളുത്തണമെന്നുണ്ട്. പക്ഷെ എന്തു ചെയ്യും തിരക്കായിപ്പോയി. ഉള്ള സമയം കൊണ്ട് ആവും വിധമൊക്കെ ഗന്ധര്‍വ്വനും ശ്രമിക്കുന്നുണ്ട് രംഗം കൊഴുപ്പിയ്ക്കാന്‍. ശ്രീജിത്തരം തീ കൊളുത്തിനോക്കിയെങ്കിലും ചീറ്റിപ്പോയി.

Commercial Break

Sunday, May 14, 2006

തുടക്കം

എങ്ങിനെ തുടങ്ങണമെന്നറിയില്ല.
എന്നാലും തുടങ്ങുന്നു.