പണിക്കര്‍

Wednesday, May 17, 2006

അതുല്യ അങ്ങിനെ പറയരുതായിരുന്നു.

അതുല്യ അങ്ങിനെ പറയരുതായിരുന്നു.
ഇനി അതുല്യ അങ്ങിനെ പറഞ്ഞാല്‍ തന്നെയും സൂ അത് ഏറ്റുപിടിക്കേണ്ട കാര്യമെന്താ.
പിള്ളേരല്ലേ പിണ്ണാക്കല്ലേ തിന്നോണ്ടു പോയ്ക്കോട്ടേന്നു വിചാരിച്ചാല്‍ പോരായിരുന്നോ തുളസിക്ക്.
തുളസി അപ്പോള്‍ പടിയടച്ചു പിണ്ഡം വയ്ക്കാന്‍ നിന്നു.
എല്ലാം തീര്‍ന്നൂന്ന് കരുതിയിരുന്നപ്പോള്‍ ദേ വരുന്നു അരയടിച്ചിട്ട് അരവിന്ദന്‍.
എന്നാല്‍ വന്നു പറയാനുള്ളത് പറഞ്ഞിട്ട് വാളും വച്ച് അവിടെയെങ്ങാനും കിടന്നാല്‍ പോരെ അരവിന്ദന്.
ഉംക്കും പോയി സൂന്‍റെ ഉമ്മറത്തേയ്ക്ക്.
ആരെങ്കിലും വഴീക്കുടെ എന്തെങ്കിലും മിണ്ടിക്കൊണ്ടുപോയാല്‍ 'ആ പറഞ്ഞത് എന്നെപ്പറ്റിയാണ്, ആ പറഞ്ഞത് എന്നെപ്പറ്റിത്തന്നെയാണ്, ആ പറഞ്ഞത് എന്നെപ്പറ്റി മാത്രമാണ്' എന്നും പറഞ്ഞ് സൂ ചൂലെടുക്കും.
അപ്പോഴാണ് ഒരാള്‍ ഉമ്മറത്തുവന്ന് വാതിലു ചവിട്ടിപ്പൊളിക്കുന്നത്. സൂ വെറുതെയിരിക്ക്വോ? ചൂലല്ല ഒലയ്ക്ക തന്നെയെടുത്തു. അരവിന്ദന്‍ വിട്വോ. അരവിന്ദന്‍ മുഴുവിന്ദനായി. റഫറിയായി വന്ന ഗന്ധര്‍വ്വനും കിട്റ്റി സൂന്‍റെ കയ്യീന്നൊരു കൊട്ട്. പടവെട്ടി പണ്ടാരടങ്ങി രണ്ടുപേരും തളര്‍ന്നൂന്ന് തോന്നിയപ്പോള്‍ നാരദര്‍ രംഗപ്രവേശം ചെയ്തു. അതുല്യ ഓരോരുത്തര്‍ക്കിട്ട് പതുക്കെ ഒന്നു ഞോണ്ടി നോക്കി. ഗന്ധര്‍വ്വന് കൊളുത്തണമെന്നുണ്ട്. പക്ഷെ എന്തു ചെയ്യും തിരക്കായിപ്പോയി. ഉള്ള സമയം കൊണ്ട് ആവും വിധമൊക്കെ ഗന്ധര്‍വ്വനും ശ്രമിക്കുന്നുണ്ട് രംഗം കൊഴുപ്പിയ്ക്കാന്‍. ശ്രീജിത്തരം തീ കൊളുത്തിനോക്കിയെങ്കിലും ചീറ്റിപ്പോയി.

Commercial Break

21 Comments:

At 5:48 AM, Blogger panikkar said...

എന്നാലും അതുല്യ അങ്ങിനെ പറയരുതായിരുന്നു.

 
At 5:57 AM, Anonymous സുനില്‍ said...

ഇപ്പോ “സമകാലിക്”ത്തില്‍ ഒരു കമന്റ് ഇട്ടതല്ലെ ഉള്ളൊ ഇങനെ ഒരു ബ്ലോഗ് തൊടങണംന്ന്‌ പറഞ്‌!!!!

 
At 5:57 AM, Blogger ശ്രീജിത്ത്‌ കെ said...

ദേവേട്ടാ, ഒന്നും മനസ്സിലായില്ലാ എന്ന് പറഞ്ഞില്ലേ ഇവിടെ, ഇതാ വിശദമായിട്ട് എഴുതിയിട്ടുണ്ട്. പണിക്കരമ്മാവന്‍ കലക്കി.

എനിക്കും അടി കൂടണം ആരോടെങ്കിലും, പണിക്കരമ്മാവന്‍ പറഞ്ഞപോലെ അവിടെ ഞാനിട്ട ചൂണ്ടയില്‍ ആരും കൊളുത്തിയില്ല. അത് ചീറ്റി. ഇതെങ്കിലും ആരെങ്കിലും എങ്ങിനെയെങ്കിലും എപ്പോഴെങ്കിലും ...

 
At 6:02 AM, Blogger അതുല്യ said...

എന്റെ പേരിലിങ്ങനെ പോസ്റ്റിട്ടതിന്റെ ഉള്ളുകളി എന്താണേന്ന് എനിക്കു നല്ലപോലെ അറിയാം. എനിക്കല്‍പം സൌദ്ധര്യം കൂടിപ്പോയതിനാണോ നിങ്ങള്‍ക്ക്‌ ഒക്കെ ഇത്ര കെറുവിപ്പ്‌? ഞാന്‍ എന്റെ ചേട്ടന്‍ സമ്പാദിയ്കണ കാശല്ലേ ചിലവാക്കണത്‌? നിങ്ങള്‍ടെ ആരുടെയെങ്കിലും വീട്ടിലു വന്നോ? ഞാന്‍ ഒരു അമ്പലത്തിലേയും മണിയല്ലാ, മിണ്ടാതിരിയ്കുന്നു എന്നും പറഞ്ഞ്‌, മീന്‍ കാരീന്ന് വരെ എന്നെ വിളിയ്കാന്‍ ആളുകളു തുടങ്ങി. ഞാന്‍ ആരൊടും ഒന്നിനുമില്ലാ, എന്നെ എന്തെങ്കിലും പറഞ്ഞാ ദൈവം അതിനു മറുപടി കൊടുത്തോളും.

ഞാന്‍ ആരെയും കൊളുത്താനും തളര്‍ത്താനും ഒന്നും പോയിട്ടില്ലാ. എനിക്കതിന്റെ കാര്യവുമില്ലാ, ഞാനും ബ്ലോഗ്‌ എഴുതി തൊടങ്ങീട്ട്‌ കാലമേറയായി. ഇത്‌ പോലെ ആരും വന്ന് കേറി പറഞ്ഞിട്ടില്ലാ. വല്ലപ്പോഴും മുഗം കാട്ടുന്ന പണിയില്ലാത്ത പണിക്കരു ചേട്ടന്‍ എന്തും ആവാം ന്ന് കരുതിയാ അത്‌ ആറ്റിലു കലക്കിയ ഉപ്പുപോലയാവും. പഞ്ചാഗം കീറി കളുഞ്ഞൂ എന്നു ഒന്നും പറഞ്ഞ്‌ സൂര്യന്‍ ഉദിയ്കാതെ ഒന്നും ഇരുന്നിട്ടില്ല, ചീപ്പ്‌ ഒളിച്ച്‌ വച്ചൂ ന്ന് പറഞ്ഞ്‌ ഒരു കല്ല്യാണവും നിന്നിട്ടില്ലാ. എനിക്കറിയാം ആരെ എങ്ങനെ നേരിടണമെന്ന്, ഗൂഗ്ഗിളുകാവിലെ ഭഗോതിയാണേ സത്യം, പുഴു വരും നിങ്ങള്‍ടെ എല്ലാം നാവിലു.

 
At 6:13 AM, Blogger അരവിന്ദ് :: aravind said...

:-)

 
At 6:23 AM, Anonymous Anonymous said...

"അരവിന്ദാ,

നീ ബ്ലോഗ് കാണുന്നതിനു എത്രയോ മുമ്പ് ബ്ലോഗ് തുടങ്ങിയതാ ഞാന്‍. "
എന്നാലും ഇങനെ പറഞത്‌ ശരിയായില്ല്യ പണിക്കരൂട്ട്യേ..
അല്ല, ആരാ ആദ്യം ബ്ലോഗ് കണ്ടത്?

 
At 6:24 AM, Blogger അരവിന്ദ് :: aravind said...

:-) (ചമ്മിച്ചിരി)
കൊള്ളാം പണിക്കരേ..

 
At 7:20 AM, Blogger ശ്രീജിത്ത്‌ കെ said...

This comment has been removed by a blog administrator.

 
At 7:21 AM, Blogger panikkar said...

അതുല്യ എഴുതിയ ആദ്യത്തെ പാരഗ്രാഫ് സൂ നെ ഉദ്ദേശിച്ചാണ്, സൂ നെ മാത്രം ഉദ്ദേശിച്ചാണ്‍, സൂനെ തന്നെ ഉദ്ദേശിച്ചാണ്‍.

 
At 7:22 AM, Blogger ശ്രീജിത്ത്‌ കെ said...

ക്ഷമാപണം. നേരത്തേ പറഞ്ഞ ലിങ്ക് മാറിപ്പോയി. ഇതായിരുന്നു ഉദ്ദേശിച്ചത്. http://suryagayatri.blogspot.com/2006/05/blog-post_14.html#c114786652112217083. ദേവേട്ടാ, മനപ്പൂര്‍വം ചെയ്തതല്ലാട്ടോ.

തെറ്റ് ചൂണ്ടിക്കാണിച്ച അനിലേട്ടന് നന്ദി. ഇനി ഇതിന്റെ പേരില്‍ ഒരു അടി ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ ഞാനെപ്പോഴേ റെഡി.

 
At 7:29 AM, Blogger panikkar said...

വെറുതെ കിടക്കട്ടെ ഒരു പരീക്ഷണം
ഇനി നമ്മളായിട്ടെന്തിനാ വേണ്ടാന്നു വയ്ക്കണേ.

 
At 9:43 AM, Anonymous Anonymous said...

അല്ല ആക്ച്യുവലി ,ഇവിടെ എന്താണു സംഭവിക്കുന്നതു? വെറുതെ തമാശക്കല്ലേ എല്ലാരും പറയണേ? ഞാന്‍ ഇത്രെം നാളു അങ്ങിനെയാണു കരുതിയെ. അപ്പൊ അല്ലേ?
എനിക്കു തോന്നുന്നു ഇങ്ലിഷില്‍ ആക്കിയാല്‍ ആടി കുറെ കുറയുമായിരി‍ക്കും.ഈ ഇങ്ലിഷ് നമുക്കൊന്നും അത്രെം വഴങ്ങത്തില്ലല്ലൊ? :-)

 
At 10:43 AM, Blogger അരവിന്ദ് :: aravind said...

പണിക്കരേ..ഏവൂര്‍‌സിന് ഒരു മറുപടിയെഴുതാന്‍ ഞാനീ സ്ഥലമൊന്ന് ഉപയോഗിച്ചോട്ടെ.thAnks

ഏവൂര്‍സ്..അടിയൊക്കെ കഴിഞ്ഞു. (.........ന്നാ തോന്നുന്നേ):-)

കമന്റെഴുതുന്നവര്‍ക്കെതിരെ പുശ്ചം കലര്‍ന്ന ന്യായങ്ങള്‍ നിരത്തി, ചിലരെ കൊണ്ട് സോറി പറയിപ്പിച്ചും , ബാക്കിയുള്ളവരെ വടിയാക്കിയും പോണ രീതി കണ്ടപ്പോള്‍ അങ്ങനെയൊന്നെഴുതിയെന്നേയുള്ളൂ.
പിന്നെ വേണമെങ്കില്‍ അവസാന വാചകം ഒഴിവാക്കാമായിരുന്നു എന്ന് മാത്രം. എങ്ങെനേയും എടുക്കാവുന്നപോലെ കിടക്കട്ടെ എന്നു കരുതി. എന്തു പറഞ്ഞാലും അത് പേര്‍സണല്‍ ആക്കുമെന്ന വിചാരം തീരെ തെറ്റിയില്ല-അടി തുടങ്ങി.
ഒത്തിരി സാധ്യതകളുണ്ടായിരുന്നു.:-) പക്ഷേ വേണ്ടാന്ന് വച്ചു. ഒന്നാമതെ അവരടെ ബ്ലോഗ്. പിന്നെ ജോലിക്കിടയില്‍ വേണം ഈ അടിയും മാനേജ് ചെയ്യാന്‍. എന്നാ കാര്യത്തിന്? മൊതലാവില്ല. സോ നിര്‍ത്തി.

എന്ന് വച്ച് ഞാന്‍ അടികൂടാന്‍ മനപ്പൂര്‍വ്വം ഒരുങ്ങിയിറങ്ങിയ ആളൊന്നുമല്ലേ..തോന്നിയത് എഴുതിയെന്ന് മാത്രം.

ഏവൂര്‍സ് ഇതിലിടപെടേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നാമതേ ഒരു കഥയില്ലാ കഥ(ഞാനടക്കം)..പിന്നെ ഇനി നാളെ വരുമ്പോ ഇവിടെയും ഉണ്ടാവും അടി കലശല്‍. (ഏയ് ഞാനില്ല, ഇനി..ക്ക് വേറെ പണീണ്ട്) അതിന് കാരണായി എന്ന് തോന്നണ്ട. അതു കൊണ്ടാണ് :-)

ചിലര്‍ തമ്മില്‍ ശരിയാവില്ല ഏവൂര്‍സേ...മനുഷ്യരല്ലേ..എല്ലാവര്‍ക്കും എല്ലാവരേയും സുഖിക്കില്ല, അല്ലെങ്കില്‍ സുഖിപ്പിക്കാന്‍ പറ്റില്ല. അടിയുണ്ടാവാതിരിക്കാന്‍ അകന്നിരിക്കുന്നതാണ് മെച്ചം.

ബൂലോഗത്തിലെ ഇതിലുള്‍പ്പെടാത്ത എല്ലാവരോടും പ്രത്യേകിച്ച് ഇതെഴുതിയ ഏവൂര്‍സിനോടും അലോസരം ഉണ്ടാക്കിയതില്‍ ക്ഷമ ചോയ്ക്കുന്നു. പബ്ലിക് വാക് പയറ്റ് ഒഴിവാക്കാമായിരുന്നു. മറക്കൂ,ക്ഷമിക്കൂ. ഇനിയേതായാലും ഉണ്ടാവില്ല. ഞാന്‍ അങ്ങോട്ടേക്ക്.


വാക്കുകള്‍ക്ക് നന്ദി ഏവൂര്‍സേ..രണ്ട് പേര്‍ കൊത്തി ചോര ചീറ്റുമ്പോള്‍ കൊഴുപ്പ് കൂട്ടാന്‍, തമാശ അടിച്ച് വട്ടം ചുറ്റിത്തിരിയുന്നവരേക്കണ്ട് അത്ഭുതം തോന്നിയിരുന്നു. വേറിട്ട ഈ വാക്കുകള്‍ക്കും, ഈ സ്നേഹത്തിനും ശ്രമത്തിനും സ്നേഹം നിറഞ്ഞ നന്ദി.

 
At 10:01 PM, Blogger അതുല്യ said...

ഞാനും നിര്‍ത്തീന്നാ തോന്നണേ... ഒന്നും അങ്ങട്‌ ഉള്ളീന്ന് വരണില്ല്യ.

അല്ലാ സൂ, ഒരു സംശയം, വിവാഹ വാര്‍ഷികം ന്ന് അങ്ങട്‌ തെളിയിച്ച്‌ പറഞ്ഞിരുന്നെങ്കില്‍ എന്ന് ഒരു മാത്രം വെറുതേ നിനച്ചു പോയി.

 
At 10:16 PM, Blogger ശ്രീജിത്ത്‌ കെ said...

വിവാഹവാര്‍ഷികസമ്മാനമായി കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സമ്മാനം തന്നെ ഇത്. അടിയോടടി, പൊതിരെ ആടി, താളംകൊട്ടിയടി. കലക്കി. അതുല്യച്ചേച്ചിയുടെ ഔചിത്യബോധം അപാരം.

 
At 10:28 PM, Blogger അതുല്യ said...

ശ്രീക്കുട്ടാ, എന്റെ ബോധവും ബോധമില്ല്യാമയ്കും ഒക്കെ സു ക്ഷമിച്ച സ്ഥിതിയ്ക്‌ ശ്രീക്കുട്ടനു അടിയുണ്ടാക്കാനോ അടയുണ്ടാക്കാനോ ഒക്കെ പണിക്കരു സാറു (പണിക്കര്‍ എന്ന് കേക്കുമ്പോ സാറെ.... എന്ന് താനെ വന്നു പോകുന്നു) ബ്ലോഗ്‌ തുറന്നു തന്നു എന്ന് വച്ച്‌, എന്നോട്‌ എന്തെങ്കിലും പറയുമ്പോ എന്റെ ബ്ലോഗിലോട്ട്‌ വരുക. നിങ്ങളു കണ്ടതിനും മുമ്പ്‌ ഞാന്‍ കേരള യൂണിവേസ്ഴ്സിറ്റി കണ്ട്‌ ബി.കോം എടുത്തതാ. എം സി ഏ ഒന്നുമ്മല്ലങ്കിലും. (ശരിയാ എം. സി. എ ഒന്നുമല്ലാ, ഒരു കല്ലെടുത്തെറിഞ്ഞാല്‍ പട്ടിയ്കു പോലും കൊള്ളാതെ എം. സി ഏ ക്കാരുടെ മേലാണു ബാംഗ്ഗ്ലൂരില്‍ വീഴുക).

 
At 10:43 PM, Blogger ശ്രീജിത്ത്‌ കെ said...

അത് അതുല്യച്ചേച്ചിയുടെ അതിബുദ്ധി. ഞാന്‍ അവിടെ വന്ന് അതുല്യചേച്ചിയോട് എന്തെങ്കിലും പറഞ്ഞിട്ട്, നിന്നെ വീട്ടില്‍ വന്ന് ക്ഷണിച്ചിട്ടാണോടാ ഇവിടെ വന്ന് എന്നെപ്പറ്റി അഭിപ്രായം പറഞ്ഞത് എന്ന് ചോദിക്കാനല്ലേ? അതങ്ങ് സുനങ്കിപള്ളിയില്‍ പോയി പറഞ്ഞാല്‍ മതി.

 
At 11:32 PM, Anonymous സുനില്‍ said...

ഏവൂര്‍ജി എന്താ പറഞേന്ന്‌ അരവിന്ദന്‍ തെളിച്ച്‌ പറയണം.
പണ്ട്‌, ബാലിയുടെ കൈത്തരിപ്പ്‌ മാറ്റാന്‍ ഇടക്ക്‌ പോയി വന്മരങളെ ഇടിച്ച്‌ തകര്‍ക്കുമായിരുന്നത്രെ. അതുപോലെ ബ്ലോഗരുടെ കൈത്തരിപ്പു മാറ്റാനുള്ളതാണ് ഈ ബ്ലോഗ് എന്ന്‌ പണിക്കരുട്ടീം തെളിച്ചെഴുതണം.-സു-

 
At 4:45 AM, Blogger panikkar said...

കൊലപാതകം ഒഴിവാക്കാന്‍, പിടിച്ചു മാറ്റുന്നതിനേക്കാള്‍ കൊല്ലാന്‍ നില്‍ക്കുന്നവന്‍റെ കയ്യില്‍ ഒരു വാളെടുത്ത് കൊടുത്തിട്ട് കൊല്ലാന്‍ പറയുകയാണ് ഏറ്റവും അനുയോജ്യമെന്നു തോന്നി.
കൊലപാതകം ഒഴിവാക്കിയര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി. ;)
എല്ലാം തമാശയാക്കി വീണ്ടും ഒരു കുടുംബാന്തരീക്ഷത്തിലേക്കു തിരിച്ചു വരിക അത്രയേ ഉദ്ദേശിച്ചുള്ളൂ.

 
At 10:44 PM, Blogger ഗന്ധര്‍വ്വന്‍ said...

പണിക്കരുടെ വിളി കണ്ടു. അടിക്കൊരു ഗോദ പണിതുയറ്‍ത്തിയ അങ്ങയുടെ ശ്റമം ശ്ളാഘനീയം. ഈ ഒരു കമെന്റിട്ടു ഗന്ധറ്‍വ സാന്നിദ്ധ്യം അറിയിക്കട്ടെ.

ഇനി പണിയിലേക്കു.
I wish quote macbeth here.

Thunder and lightning. Enter three Witches
First Witch
When shall we three meet again
In thunder, lightning, or in rain?

Second Witch
When the hurlyburly's done,
When the battle's lost and won.

Third Witch
That will be ere the set of sun.

First Witch
Where the place?

Second Witch
Upon the heath.

Third Witch
There to meet with .......................

First Witch
I come, .......


Second Witch
Paddock calls.

Third Witch
Anon.

ALL
Fair is foul, and foul is fair:
Hover through the fog and filthy air.

Exeunt gandharvan for his filthy work.

work is workshop.

 
At 7:20 AM, Anonymous Anonymous said...

Sangathi kollalo, ithra rasaavum nnu karutheela

 

Post a Comment

<< Home