പണിക്കര്‍

Saturday, May 20, 2006

അതി വേഗം, ബഹുദൂരം!!

അവന് വീടു നിറയെ കുട്ടികള്‍ വേണം.
അതും പെണ്‍കുട്ടികള്‍.
പല വര്‍ണ്ണങ്ങളില്‍ അവര്‍ വീടുമുഴുവന്‍ പറന്നുനടക്കണം.
അവള്‍ക്കു പക്ഷെ ആണ്‍കുട്ടികളെയാണിഷ്ടം.
കുട്ടികളുടെ പേരും പറഞ്ഞ് വെള്ളിയാഴ്ചയും അവര്‍ പിണങ്ങി.
ജീവിതകാലം മുഴുവന്‍ വയറും ചുമന്നു നടക്കാന്‍ അവള്‍ക്കു വയ്യത്രെ.
ആണായാലും പെണ്ണായാലും ഏറിയാല്‍ മൂന്ന്.
അവനത് ഇഷ്ടായില്ല.
പിണങ്ങിപ്പോയി.
ശനിയും ഞായറും കഴിഞ്ഞു.
ഇതു വരെ വിളിച്ചിട്ടില്ല.
അവള്‍ക്കും വാശിയായി.
നാളെ ഒരുമിച്ചു ജീവിക്കണ്ടവര്‍ ഇപ്പോഴേ ഇങ്ങനെയായാല്‍.
അമ്മ മുടിപിന്നിയിടുമ്പോഴും.
ടൈ കെട്ടിക്കുമ്പോഴും അവള്‍ അതു തന്നെയാലോചിക്കുകയായിരുന്നു.
അമ്മയ്ക്ക് ഉമ്മ കൊടുത്ത് സ്കൂള്‍ ബസില്‍ ഓടിക്കയറിയപ്പൊള്‍ അവള്‍ കണ്ടു,
മുന്നിലെ സീറ്റിലിരിപ്പുണ്ട്.
വെറുതെയല്ല പല്ലു മുഴുവന്‍ പുഴുതിന്നു പോയത്.
പുഴുപ്പല്ലന്‍!
അവള്‍ അവനെ ശ്രദ്ധിക്കാതെ ബാക്ക് സീറ്റില്‍ പോയിരുന്നു.

19 Comments:

At 9:32 AM, Anonymous Anonymous said...

ഇതെന്താ പോസ്റ്റ് അടിപൊളിയാണെന്നു പറയാനായിട്ട് ആരും വരാത്തത്.

(ഞാനനോണ്യാ. എന്നെ കണ്ടാ പണിക്കരാന്നു തോന്ന്വോ?)

 
At 10:41 AM, Blogger രാജ് said...

അടിപൊളിയാണെന്നു പറയുന്നില്ല, പക്ഷെ എനിക്കിഷ്ടമായി.

 
At 10:43 AM, Blogger ജേക്കബ്‌ said...

;-)

 
At 10:47 AM, Blogger Kumar Neelakandan © (Kumar NM) said...

എനിക്കും.

 
At 11:36 AM, Blogger വേണു venu said...

എനിക്കിഷ്ടമായി ആ പുഴുപ്പല്ലനെ ഇഷ്ടപ്പെടാത്ത ആ സുന്ദരികോതയെ ഇഷ്ടമായി.

 
At 11:41 AM, Blogger reshma said...

പോസ്റ്റ് രസയിട്ടുണ്ടേ.
“(ഞാനനോണ്യാ. എന്നെ കണ്ടാ പണിക്കരാന്നു തോന്ന്വോ?) “-ഇത് അടിപൊളിയായി!

 
At 12:09 PM, Anonymous Anonymous said...

പണിക്കരേട്ടാ
എനിക്കു ഇഷ്ട്മായി.

 
At 8:48 PM, Blogger പണിക്കര്‍ said...

മനസ്സിലുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ ഞാനെന്നുമൊരു പരാചയമാണ്. (വെറ്റിലയും അടയ്ക്കയും ഒറ്റനാണയവും കയ്യിലുണ്ട്. അതുല്യ ആ കാലൊന്നു നീട്ടിയാല്‍..)
ഈ പോസ്റ്റില്‍ നിങ്ങളുടെ സാന്നിദ്ധ്യത്തേക്കാളും ഒരു നല്ല വാക്കിനേക്കാളും കൂടുതല്‍ ഞാന്‍ ആഗ്രഹിച്ചത് ഇത്ര വേഗത്തില്‍ പ്രായപൂര്‍ത്തിയാവുന്ന പുതിയ തലമുറയെക്കുറിച്ചുള്ള ക്രിയാത്മകമായ പ്രതികരണങ്ങളായിരുന്നു.

ഇഷ്ടപ്പെട്ടെന്നു മാത്രം പറഞ്ഞ് നിങ്ങളുമെന്നെ തോല്പ്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ പണിക്കരുടെ ജന്മം പിന്നെയും ബാക്കി.

 
At 9:12 PM, Blogger അതുല്യ said...

പണിക്കരു സാറെ, സത്യമായിട്ടും ഞാനീ പോസ്റ്റ്‌ കണ്ടില്ലാട്ടോ.

ധക്ഷിണയൊന്നും വേണ്ടാന്നേ... എന്തിനാ ഈ ഫോര്‍മാലിറ്റിയൊക്കെ.... എമ്മാറിന്റെ ഒരു ഫ്ലാറ്റ്‌ മതി.

നന്നായിട്ടോ. പക്ഷെ ഞാനാണെങ്കില്‍ ഇത്‌ ഒരു മൂന്ന് വരിയിലൊതുക്കിയേനെ... വാതാപി ഗണപതിം ...ഗണ... പ തിം.... ം... തീര്‍ന്നു.

 
At 9:32 PM, Blogger ദേവന്‍ said...

അര്‍ത്ഥം കൂടെ പറഞ്ഞു കൊടുക്കു അതുല്യേ

പണിക്കരേ ഈ വാതാപി ഗണപതി എന്നാണെന്ന് മനസ്സിലായോ?

വാ = ഇവിടേക്കു വരിക
താ = വെറുതേ വന്നാല്‍ പോരാ, എന്തെങ്കിലും തരൂ
പി. ഗണപതി = ഇനിഷ്യല്‍ കൂടെ ചേര്‍ത്ത്‌ വിളിച്ചതാ, ഗണപതിയുടെ പപ്പായുടെ പേരു പരമശിവന്‍ എന്നാണല്ലോ..

 
At 9:41 PM, Blogger myexperimentsandme said...

മനുഷ്യനെ ഉള്ള മസിലും പിടിച്ച് മോന്തേം വീര്‍പ്പിച്ച് എന്തോ മല മറിക്കുകയാ എന്ന ഭാവത്തില്‍ ഒന്നിരിക്കാനും സമ്മതിക്കില്ലാ.........ല്ലേ ദേവേട്ടാ. വാ, താ... പി. ഗണപതി (രണ്ടുകുത്ത് വല്ല്യഡി പൊട്ടിച്ചിരീടെയാണോ?)

 
At 10:21 PM, Anonymous Anonymous said...

മനുഷനു മനസിലാനുന്ന ഭാഷയില്‍ പറഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും കമന്‍റിടാമായിരുന്നു.

 
At 10:34 PM, Blogger Sreejith K. said...

ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നത് കേല്‍ക്കുന്നത് ഒരു പുതുമ ആണോ. ഇക്കാലാത്ത് എല്ലാ പിള്ളേരും അങ്ങിനെ തന്നെ. എന്തായാലും എഴുത്ത് കലക്കി. ഒന്നൊന്നരയായിട്ടുണ്ട് നര്‍മ്മഭാവന.

 
At 11:07 PM, Blogger മനൂ‍ .:|:. Manoo said...

പണിയ്ക്കര്‍,

നന്നായി പറഞ്ഞു വച്ചു...

നമുടെ ചിന്തകളെക്കാളേറെ വേഗതയുണ്ടെന്നു തോന്നും ഈ പുതുതലമുറയിലെ കുഞ്ഞുങ്ങളുടെ മാനസിക(?) വളര്‍ച്ചയ്ക്ക്‌.

ചിലപ്പോഴൊക്കെ അവരൊന്നും കുട്ടികളേ അല്ലെന്നും തോന്നിപ്പോകുന്നു.

Calvin & Hobbes- ന്റെ ഒരാരാധകനാണ്‌ ഞാന്‍ പക്ഷേ...

 
At 11:52 PM, Blogger അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട് പണിക്കരേ..:-))
കമന്റുകളോടുള്ള പ്രതികരണവും കലക്കി.
ആള്‍ ഒരു പുലി തന്നെ.

 
At 9:25 AM, Blogger Achinthya said...

എന്റെ കൂടെ എമ്മേയ്ക്ക്‌ വിക്ടോറിയ കോളേജില്‍ പഠിച്ചിരുന്ന ഷാജഹാനും ജസീനയ്ക്കും പഠിത്തം കഴിഞ്ഞ ഉടനെ ഒരു സ്കൂളില്‍ ജോലി കിട്ടി. കോളേജില്‍ വായാടികളായിരുന്ന രണ്ട്‌ പേര്‍ക്കും പക്ഷേ അവടെ പരിചയം ഭാവിക്കാനും കൂടി അനുവാദണ്ടായിരുന്നില്യ. "ആണ്‍കുട്ടികള്‍"ടേം പെണ്‍കുട്ടികള്‍ടേം ഇടയ്ക്ക്‌ വളരെ ഭൌതികം തന്നെയായ ഒരു മതില്‍ ആ സ്കൂളില്‍ ണ്ടായിരുന്നു. പുരുഷ-സ്ത്രീ അധ്യാപകര്‍ക്ക്‌ പരസ്പരം മിണ്ടാനുള്ള അനുവാദം ഉണ്ടായിരുന്നില്ല്യ. അവടെ രണ്ടാം ക്ലാസ്സില്‍ ഒരു ദിവസം ഭൂകമ്പം ണ്ടായി.കാരണം ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയ്ക്ക്‌ ഐ ലവ്യൂ ന്നൊരു കത്ത്‌ കൊടുത്തു.ഭൂകമ്പം രണ്ടാം ക്ലാസ്സില്‍ മാത്രം.നാലാള്‍ അറിയാണ്ടെ അധികൃതര്‍ സംഭവം "ഒതുക്കി".
അതവടെത്തന്നെ കെട്ടടങ്ങി. കൊല്ലം കൊറേ കഴിഞ്ഞു...
അദ്ധ്യാപഹയന്‍മാരും പഹച്ചികളും ഇപ്പഴും കുട്ടികള്‍ടെ മുമ്പില്‍ ഡീസന്റ്‌ ഫെല്ലോസാ. ഇതിലാരാ പണിക്കരേ വലുത്‌? ആരാ ചെറുത്‌?

 
At 1:49 AM, Blogger Kalesh Kumar said...

യു.ഏ.ഈയിലെ ബൂലോഗരുടെ പ്രഥമ സംഗമത്തിന്റെ ബ്ലോഗിന്റെ (http://uaemeet.blogspot.com/ ) അഡ്‌മിന്‍ പ്രിവിലേജോടുകൂടിയ അംഗത്വം സ്വീകരിക്കുന്നതിലേക്കായി താങ്കളുടെ ഈ-മെയില്‍ അഡ്രസ്സ് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി http://uaemeet.blogspot.com/ സന്ദര്‍ശിക്കുക.
എന്നെ ഒന്ന് ഫോണില്‍ വിളിച്ചാല്‍ ഒന്നൂടെ സന്തോഷം (050-3095694)
അതോടൊപ്പം തന്നെ ഇതിലേക്ക് അകമഴിഞ്ഞ പിന്തുണയും സജീവ സാന്നിദ്ധ്യവും എല്ലാ പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നും താഴ്‌മയായി അപേക്ഷിക്കുന്നു.

സസ്നേഹം സ്വന്തം കലേഷ്

 
At 11:37 PM, Blogger mariam said...

പ്രായം സൂചിപ്പിക്കാന്‍ പുഴുപ്പല്ലു ധാരാളം.
ബസില്‍ ഓടിക്കയരിയാല്‍ മതിയായിരുന്നു. 'സ്കൂള്‍' ബസും അമ്മക്കു ഉമ്മയും ചേര്‍ന്നപ്പൊള്‍ അല്‍പം പ്രകടമായിപ്പോയ പ്രതീതി.
കവിതക്കു അതു വേണോ എന്നോരു വെക്തിപരമായ സംശയം.
simple..and almost complete..

 
At 11:41 PM, Blogger Doney said...

“അതിവേഗം, ബഹുദൂരം” പൊയ പനിക്കര്‍‌ സാറേ, എനനിക്കിതങ്ങോട്ടിഷ്ടമായി..
“വെറുതെയല്ല പല്ലു മുഴുവന്‍ പുഴുതിന്നു പോയത്.“
കലക്കിയിട്ടുണ്ട്...

 

Post a Comment

<< Home